സ്റ്റീവ് സ്മിത്തിന് അലൻ ബോർഡർ മെഡൽ

Published : Feb 13, 2018, 06:29 PM ISTUpdated : Oct 04, 2018, 11:15 PM IST
സ്റ്റീവ് സ്മിത്തിന് അലൻ ബോർഡർ മെഡൽ

Synopsis

സിഡ്നി: കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലൻ ബോർഡർ മെഡൽ സ്റ്റീവ് സ്മിത്തിന്. രണ്ടാം തവണയാണ് സ്മിത്ത് അലൻ ബോർഡർ മെഡൽ സ്വന്തമാക്കുന്നത്. ഡേവിഡ് വാർണർ, നഥാൻ ലിയോൺ എന്നിവരെ പിന്നിലാക്കിയാണ് സ്മിത്തിന്‍റെ നേട്ടം. വോട്ടെടുപ്പിൽ സ്മിത്തിന് 246 പേരുടെ പിന്തുണയാണ് കിട്ടിയത്. വാർണറിന് 162 വോട്ടും ലിയോണ് 156 വോട്ടും കിട്ടി. 2015ലാണ് സ്മിത്ത് ആദ്യമായി അലൻ ബോർഡർ മെഡൽ നേടിയത്.

നേരത്തേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2017ലെ ടെസ്റ്റ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരവും സ്മിത്ത് നേടിയിരുന്നു. പുരസ്കാരത്തിന് പരിഗണിച്ച 12 മാസ കാലയളവിൽ 24 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് സ്മിത്ത് 1754 റൺസാണ് ആകെ നേടിയത്. ഇതിൽ ഏഴ് സെഞ്ച്വറി ഉൾപ്പെടുന്നു. ഇത്തവണത്തെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ‍ർ ഓഫ് ദ ഇയർ പുരസ്കാരവും സ്മിത്തിനായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍