വിജയ് ഹസാരേ ട്രോഫി; കേരളത്തിന് രണ്ടാം ജയം

Published : Feb 13, 2018, 06:25 PM ISTUpdated : Oct 05, 2018, 04:12 AM IST
വിജയ് ഹസാരേ ട്രോഫി; കേരളത്തിന് രണ്ടാം ജയം

Synopsis

ദില്ലി: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം ജയം. കേരളം രണ്ട് വിക്കറ്റിന് കരുത്തരായ ഡൽഹിയെ തോൽപിച്ചു. 42 ഓവറാക്കിയ ചുരുക്കിയ കളിയിൽ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എം ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡൽഹി 177 റൺസിന് പുറത്തായി. 71 റൺസെടുത്ത ധ്രുവ് ഷോറെയാണ് ഡല്‍ഹിയുടെ ടോപ് സ്കോറർ. ഉൻമുക്ത് ചന്ദ് 15നും റിഷഭ് പന്ത് ആറ് റൺസിനും പുറത്തായി. 

ഫാനൂസ് ഫാസിൽ രണ്ടും അഭിഷേക് മോഹൻ, ജലജ് സക്സേന, രോഹൻ പ്രേം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മുപ്പത്തിയാറാം ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 52 റൺസെടുത്ത നായകന്‍ സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. സഞ്ജു സാംസൺ 29 റണ്‍സും ജലജ് സക്സേന 26 റൺസെടുത്തും പുറത്തായി. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ 21 റൺസുമായി പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍