ബിന്നി എന്ത് ചെയ്താലും അത് ട്രോളാണ്.!

By Web DeskFirst Published May 9, 2018, 12:36 PM IST
Highlights
  • ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങുന്ന താരം ആരാണ്. സംശയം വേണ്ട അത് സ്റ്റുവര്‍ട്ട് ബിന്നി തന്നെ

ജയ്പ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങുന്ന താരം ആരാണ്. സംശയം വേണ്ട അത് സ്റ്റുവര്‍ട്ട് ബിന്നി തന്നെ. രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ ബിന്നി. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ രാജസ്ഥാന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ റണ്‍ ഔട്ടായി. ഈ സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ബിന്നി 7 ബോളില്‍ 11 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു ഔട്ട്.

ബിന്നി തൊട്ടതെല്ലാം ട്രോള്‍ എന്ന് പറയും പോലെ, റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ താരത്തിന്‍റെ ഒരു ഡൈവ് മതിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യാന്‍ കണ്ടെത്തിയ കാരണം. റണ്‍ ഔട്ടായതോടെ താരത്തിന് ഒരിക്കലും ഫോം കണ്ടെത്താന്‍ സാധിക്കില്ലെന്നും ലോകത്ത് നടക്കാത്ത ഒരു കാര്യമാണ് ബിന്നിയുടെ ഫോം എന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഇന്ത്യന്‍ താരത്തെ പൊങ്കാലയിടുന്നത്. ക്രിക്കറ്റിലെ അഭിഷേക് ബച്ചനാണ് ബിന്നി എന്നുപോലും ട്രോളുണ്ട്.



Stuart binny run out was unexpected 😶😏

— Anu Modi (@AnuModi_)


 

Impossible but true

Next to impossible but true

Stuart binny hitting six 😂

— sahil mangaonkar (@iamsahil99)

Stuart binny is the abhishek Bachchan of cricket...

— Jishan (@Jishan000123)

11 Runs Off 7 Balls.
No Fours, Only Six.
Strike Rate 157.14
Ran Himself Out, Coz Bowlers Can't

Lord Stuart Binny Has Given A Tight Slap To All Haters Today. 👏🙏😂

— Ziya (@real_ziya1984)
click me!