രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; രാജസ്ഥാന് ജയം

By web deskFirst Published May 8, 2018, 11:26 PM IST
Highlights
  • കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ അവര്‍ക്ക് 10 മത്സരങ്ങള്‍ എട്ട് പോയിന്റായി.

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യകള്‍ നിലനിര്‍ത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ അവര്‍ക്ക് 10 മത്സരങ്ങള്‍ എട്ട് പോയിന്റായി.  നിലവില്‍ ആറാം സ്ഥാനത്താണ്  രാജസ്ഥാന്‍. പഞ്ചാബും രാജസ്ഥാനും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു.

ജയ്പ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 95 റണ്‍സെടുത്ത പുറത്താവാതെ നിന്ന കെ.എല്‍. രാഹുലിന് മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. പഞ്ചാബിന്റെ ആറ് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാന് വേണ്ടി കെ. ഗൗതം രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷ് സോഥി നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് നേടി. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. 58 പന്തില്‍ 82 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. സഞ്ജു സാംസണ്‍ 22 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുജീബിന് രണ്ട് വിക്കറ്റുണ്ട്. 

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നര്‍ മഹിപാല്‍ ലോംറോര്‍,  ഇഷ് സോധി എന്നിവര്‍ രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്തി. പഞ്ചാബ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഫോമിലല്ലാത്ത മായങ്ക് അഗര്‍വാളിന് പകരം അക്ഷ്ദീപ് നാഥിനും അങ്കിത് രജ്പൂതിന് പകരം മോഹിത് ശര്‍മയ്ക്കും ടീമില്‍ ഇടം നല്‍കി.

click me!