ജോര്‍ദാനെതിരായ സൗഹൃദ മത്സരം; ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി

Published : Nov 12, 2018, 07:07 PM ISTUpdated : Nov 12, 2018, 07:11 PM IST
ജോര്‍ദാനെതിരായ സൗഹൃദ മത്സരം; ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി

Synopsis

ജോര്‍ദാനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. സ്റ്റാര്‍ സ്‌ട്രൈ‌ക്കര്‍ സുനിൽ ഛേത്രിക്ക് മത്സരം നഷ്ടമാകും...  

ദില്ലി: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍താരം സുനില്‍ ഛേത്രി കളിക്കില്ല. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിലാണ് ബംഗളുരു എഫ്‌സി താരത്തിന് പരിക്കേറ്റത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന്‍റെ ടാക്കിളില്‍ പരിക്കേറ്റ താരം 90മിനുറ്റും കളിച്ചിരുന്നു. 

പരിക്ക് സാരമുള്ളതല്ലെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനാണ് ഛേത്രി. ഇന്ത്യക്കായി 103 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഛേത്രി 65 ഗോള്‍ നേടിയിട്ടുണ്ട്. ഈ മാസം 22ന് ഗോവക്കെതിരായ ബംഗളുരുവിന്‍റെ മത്സരത്തിലും ഛേത്രി കളിക്കുമോയെന്ന് വ്യക്തമല്ല. 

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 97-ാം സ്ഥാനത്തും ജോര്‍ദാന്‍ 112-ാം സ്ഥാനത്തുമാണ്. ശനിയാഴ്‌ചയാണ് മത്സരം. ഛേത്രിയുടെ അഭാവത്തില്‍ ജിംഗാനാണ് ടീം ഇന്ത്യയെ നയിക്കാന്‍ സാധ്യത. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂകാസിലിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബയേണും അവസാന എട്ടില്‍
ഓസ്‌ട്രേലിയയിൽ അഭയം തേടാനുള്ള നീക്കത്തില്‍ നിന്ന് നാടകീയമായി പിന്‍മാറി ഇറാൻ വനിതാ ഫുട്ബോള്‍ താരങ്ങൾ, നാട്ടിൽ തിരിച്ചെത്തി