
ബ്യൂണസ് ഐറിസ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലിന്റ ആദ്യപാദത്തില്‍ ബോക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും രണ്ട് ഗോള്‍വീതമടിച്ച് പിരിഞ്ഞു. ബോക്കയ്ക്ക് വേണ്ടി റമോണ്‍ ആബില, ഡാരിയോ ബെനഡെറ്റോ എന്നിവര്‍ ഗോള്‍ നേടി. ലൂകാസ് പ്രാറ്റോയുടെ റിവറിനായി ഒരു ഗോള്‍ മടക്കി. മറ്റൊന്ന് റിവര്‍പ്ലേറ്റ് താരത്തിന്റെ ദാനമായിരുന്നു.
ബോക്കയുടെ ഹോം ഗ്രൗണ്ടില്‍ 34ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ നേടി. അബിലയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ അര്‍മാനിയുടെ കൈകളില്‍ തട്ടി ഗോള്‍വര കടന്നു. എന്നാല്‍ ഒരു മിനിറ്റ് മാത്രമായിരുന്നു ഗോളിന്റെ ആയുസ്. ലൂക്‌സാ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചിടിച്ചു. ഗോള്‍ കീപ്പര്‍ അഗസ്റ്റിന്‍ റോസി മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും പന്ത് വലയിലെത്തി.
ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ബോക്കയുടെ രണ്ടാം ഗോള്‍. ബെനഡെറ്റോ ഹെഡ്ഡര്‍ ഒരിക്കല്‍കൂടി അര്‍മാനിയെ കീഴടക്കി. 61ാം മിനിറ്റില്‍ എന്നാല്‍ കാര്‍ലോസ് ഇസ്‌ക്വിഡെറോസിന്റെ സെല്‍ഫ് ഗോള്‍ റിവര്‍ പ്ലേറ്റിനെ ഒപ്പമെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!