
ക്രിക്കറ്റില്‍ സൂപ്പര്‍താരമായി ഉയര്‍ന്ന മഹേന്ദ്ര സിംഗ് ധോണിയെന്ന കളിക്കാരനെക്കുറിച്ചും ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ചും ആരാധകര്‍ക്കെല്ലാം അറിയാം. ധോണി ഒരു ദിവസം എത്ര ലിറ്റര്‍ പാല്‍ കുടിക്കുമെന്നുവരെ. എന്നാല്‍ ഇന്നറിയുന്ന സൂപ്പര്‍ താരം ധോണിയ്ക്ക് പിന്നില്‍ നമ്മളറിയാത്ത ഒരു ധോണിയുണ്ട്. ഇന്നറിയുന്ന ധോണിയിലേക്കുള്ള ദൂരം ഇന്നലെകളിലെ ധോണി താണ്ടിയ കഥ. അക്കഥ പറയുകയാണ്എം.എസ്.ധോണി - ദ് അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഒരു ദിവസം കൊണ്ട് 25 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. ധോണിയുടെ ബാല്യവും കൗമാരവും പ്രണയവും ക്രിക്കറ്റ് ജീവിതവും ലോകകപ്പ് നേട്ടവുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. 2011ലെ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ലോംഗ് ഓണിന് മുകളിലൂടെ സിക്സര്‍ പറത്തി നേടിയ ഐതിഹാസിക ജയവും അതിന് രവിശാസ്ത്രി നല്‍കിയ കമന്ററിയുള്‍പ്പെടെ അതുപോലെ സിനിമയിലും കാണാം.
സുശാന്ത് സിംഗ് രജ്പുത്താണ് ചിത്രത്തില്‍ ധോണിയായി എത്തുന്നത്. ഫോക്സ് സ്റ്റാര്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളിലെത്തും. ഭൂമിക ചൗളയാണ് ചിത്രത്തില്‍ സുശാന്തിന്റെ നായികയാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!