
ദുബായ്: ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസും സ്‌മൃതി മന്ദാനയും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 132 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് രണ്ടാമതെത്തി. ഇതേസമയം പരമ്പരയില്‍ കൂടുതല്‍ റണ്‍സ്(180) നേടിയ മന്ദാന നാല് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ആറാമതെത്തി. കിവീസിന്‍റെ സൂസി ബൈറ്റ്സാണ് ഒന്നാമത്.
ബൗളര്‍മാരില്‍ രാധ യാദവും ദീപ്‌തി ശര്‍മ്മയുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. സ്‌പിന്നര്‍ രാധ യാദവ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തെത്തിയപ്പോള്‍ ദീപ്‌തി ശര്‍മ്മ അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് പതിനാലാമതെത്തി. ഓസ്‌ട്രേലിയയുടെ മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ടീം റാങ്കിംഗില്‍ ടി20 ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയ തന്നെയാണ് മുന്നില്‍. ഇന്ത്യയെ 3-0ന് കീഴടക്കിയ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാമതെത്തി. കിവീസിനോട് പരമ്പര കൈവിട്ട ഇന്ത്യന്‍ വനിതകള്‍ നാലാമതാണ്. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിന്‍ ഒന്നാമതെത്തിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!