
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. താന്‍ ജീവനോടെയുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റെയ്‌ന ട്വിറ്ററില്‍ വ്യക്തമാക്കി.
"കാറപകടത്തില്‍ താന്‍ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്‍റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ഇന്ത്യന്‍ ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് സഹിക്കവയ്യാതെയാണ് താരം പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!