കൂടുതല്‍ ഡക്ക്, ഇന്ത്യ-പാക് പോരിലെ നാണക്കേടിന്റെ റെക്കോർഡ്; ആ താരം ഇന്നും ടീമിന്റെ ഭാഗം

Published : Feb 14, 2026, 03:29 PM IST
T20 World Cup 2026

Synopsis

പ്രഥമ ടി20 ലോകകപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തില്‍ കേവലം മൂന്ന് പന്തില്‍ കഴിഞ്ഞു താരത്തിന്റെ ഇന്നിങ്സ്, ശേഷം 2012 എഡിഷനിലാണ് ഇത് ആവർത്തിച്ചത്

നാണക്കേടിന്റെ ഒരു റെക്കോ‍ര്‍ഡ്. ഇന്ത്യ-പാക് ടി20 ലോകകപ്പ് പോരാട്ടങ്ങളില്‍ ഏറ്റവുമധികം തവണ ഡക്കായിട്ടുള്ള ബാറ്റർ. അത് ഇന്നും ഇന്ത്യൻ ടീമിന്റെ ഭാഗമായ ഒരാളുടെ പേരിലാണ് തന്നെയാണ്. ഇന്ത്യയുടെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറാണത്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പൂജ്യം.

പ്രഥമ ടി20 ലോകകപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തില്‍ കേവലം മൂന്ന് പന്തില്‍ കഴിഞ്ഞു ഗംഭീറിന്റെ ഇന്നിങ്സ്. അന്ന് പേസറായ മുഹമ്മദ് ആസിഫായിരുന്നു ഗംഭീറിനെ മടക്കിയത്. ആസിഫിന് തന്നെ ക്യാച്ച് നല്‍കിയാണ് പുറത്താകലും. 

പക്ഷേ, ആ എഡിഷന്റെ ഫൈനലില്‍ ഗംഭീർ കണക്കുതീർത്തു. കലാശപ്പോരില്‍ ഒരു ഗംഭീര ഇന്നിങ്സിലൂടെയായിരുന്നു പാക്കിസ്ഥാന് മറുപടി. 54 പന്തില്‍ 75 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായി. എട്ട് ഫോറും രണ്ട് സിക്സും. അന്ന് ഇന്ത്യൻ ബാറ്റിങ് ‍നിരയില്‍ തിളങ്ങിയത് ഗംഭീറും രോഹിത് ശർമയും മാത്രമായിരുന്നു. 

ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ഇർഫാൻ പത്താനൊപ്പം തന്നെ നിർണായക പങ്ക് വഹിച്ചു ഗംഭീർ. എന്നാല്‍ 2012ല്‍ എത്തിയപ്പോള്‍ കഥ ഫുള്‍ സ‍ര്‍ക്കിളിലെത്തി. വീണ്ടും പൂജ്യത്തില്‍ പുറത്താകേണ്ടി വന്നു. 

ഇത്തവണ ഇടം കയ്യൻ സ്പിന്നറായ ഹസൻ റാസയായിരുന്നു ഗംഭീറിനെ ഡഗൗട്ടിലേക്ക് പറഞ്ഞയച്ചത്. അതും രണ്ടേ രണ്ട് പന്തിനൊടുവില്‍. പുറത്താകല്‍ റാസക്ക് ക്യാച്ച് നല്‍കിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ് 2026: കറക്കി വീഴ്ത്താൻ ഉസ്മാനും സംഘവും; പാക്കിസ്ഥാൻ സ്പിൻ നിരയെ ഇന്ത്യ ഭയക്കണോ?
പട്ടിണിയും നരകജീവിതവും, വഴിതെളിച്ച് 'ധോണി'; സീറോയില്‍ നിന്ന് ഹീറോയായ ഉസ്മാൻ താരിഖ്