ആരായിരിക്കും പുതിയ കോച്ച്; പേരുകള്‍ ഇതാണ്

Published : Jun 21, 2017, 07:35 PM ISTUpdated : Oct 05, 2018, 03:01 AM IST
ആരായിരിക്കും പുതിയ കോച്ച്; പേരുകള്‍ ഇതാണ്

Synopsis

ദില്ലി: അനിൽ കുംബ്ലൈയുടെ പകരക്കാരനായി വീരേന്ദർ സെവാഗോ ടോം മൂഡിയോ ടീം ഇന്ത്യയുടെ പരിശീലകനായേക്കും.അപേക്ഷ നൽകിയ 5 പേരുമായും ക്രിക്കറ്റ് ഉപദേശക സമിതി ഉടൻ അഭിമുഖം നടത്തും. അതിനിടെ ക്യാപ്റ്റൻ വിരാട് കോലിയുമായി പൊരുത്തപ്പെടാനാകാത്ത വിധം അകന്നതു കൊണ്ടാണ് രാജിയെന്ന് കുംബ്ലെ വിശദീകരിച്ചു.

അനിൽ കുംബ്ലൈയുമായി ഒത്തുപോകാനാവില്ലെന്ന നിലപാടെടുത്ത വിരാട് കോലി വീരേന്ദ‌ർ സെവാഗിനെ ടീമിന്റെ മുഖ്യ പരിശീലകനാക്കണമെന്ന് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടതായാണ് സൂചന.സെവാഗ് പരിശീലകനാകുന്ന്ത് ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നാണ് കോലിയുടെ വാദം.എന്നാൽ പരിശീലകനായി കാര്യമായ നേട്ടങ്ങളില്ലാത്തത് സെവാഗിന് തിരിച്ചടിയാണ്.കളിക്കാരനായിരുന്നപ്പോൾ ടീം മീറ്റിംഗുകളിൽ പോലും സെവാഗ് ഗൗരവമായി പങ്കെടുത്തിരുന്നില്ല.

ചാമ്പ്യന്‍സ് ട്രോഫി സമയത്ത് കമന്‍റേറ്ററായി ഇംഗ്ലണ്ടില്ലുണ്ടായിരുന്ന സെവാഗ് കോലി അടക്കമ്മുള്ള മുതിർന്ന താരങ്ങളുമായി സംസാരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേ സമയം ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡിയെ ചുമതല ഏൽപ്പിക്കണമെന്ന വാദം ശക്തമാണ്.

മിതഭാഷിയായ ടോം മൂഡി  വലിയ താരങ്ങൾ ഇല്ലാതിരുന്ന സണ്‍റൈസേഴ്സിനെ ഐപിഎൽ ചാന്പ്യൻമാരാക്കി ശ്രദ്ധ നേടിയിരുന്നു.കോച്ചിനെ തിരഞ്ഞെടുക്കുന്ന ഉപദേശക സമിതിയിലെ അംഗം വിവിഎസ് ലക്ഷ്മണുമായുള്ള അടുപ്പവും മൂഡിക്ക് ഗുണം ചെയ്തേക്കും.പാകിസ്ഥാൻ ബംഗ്ലാദേശ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷ്കാരനായ റിച്ചാർഡ് പൈബ്സും അപേക്ഷ നൽകിയവരിൽ പ്രമുഖനാണ് ദക്ഷിണാ്ഫ്രിക്കൻ ആഭ്യന്തര ലീഗിൽ.ടൈറ്റൻസ് കേ കോബ്ര സ് ടീമിനെ ചാന്പ്യൻമാരാക്കിയതാണ പൈബ്സിന്‍റെ ശ്രദ്ധേയ നേട്ടം.2007 ൽ ലോക ട്വന്‍റി20  ഇന്ത്യ ജയിച്ചപ്പോൾ പരിശീലകനായിരുന്ന ലാൽചന്ദ് രജ്പുത് ,മുൻ ഇന്ത്യൻ ഫാസറ്റ് ബൗളറും ഗോവ പരിശീലകനുമായ ഡൊഡാ ഗണേഷ് എന്നിവരും അപേക്ഷ നൽകിട്ടുണ്ട്.

രവിശാസ്ത്രിയുടെ പേര് പരിഗണിക്കണമെന്ന് കോലി ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അപേക്ഷ നൽകാത്തതിനാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്.ഏതായായും 3 ടെസ്റ്റും 5 ഏകദിനവും ഒരു ട്വന്റി ട്വന്റി മത്സരവും അടങ്ങുന്ന ശ്രീലങ്കൻ പര്യടനവുമാവും പുതിയ പരിശീലകന്‍റെ ആദ്യ വെല്ലുവിളി.തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് ടെസ്റ്റ് പരന്പരക്കായി ഇന്ത്യൻ ടീമിന് പോവേണ്ടതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും