ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച താരത്തെക്കുറിച്ച് സച്ചിന്‍; അത് കോലിയല്ല

Published : Sep 13, 2018, 03:34 PM ISTUpdated : Sep 19, 2018, 09:24 AM IST
ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച താരത്തെക്കുറിച്ച് സച്ചിന്‍; അത് കോലിയല്ല

Synopsis

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 593 റണ്‍സടിച്ച വിരാട് കോലി പരമ്പരയിലെ ടോപ് സ്കോററായെങ്കിലും ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പരമ്പരനേട്ടില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേര്‍ന്നു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 593 റണ്‍സടിച്ച വിരാട് കോലി പരമ്പരയിലെ ടോപ് സ്കോററായെങ്കിലും ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പരമ്പരനേട്ടില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേര്‍ന്നു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതും സാം കറനായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ കളിച്ച കറന്‍ 273 റണ്‍സും 11 വിക്കറ്റും നേടി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോര്‍ ഉയര്‍ത്താനുള്ള കഴിവാണ് കറനെ വ്യത്യസ്തനാക്കിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സടിച്ച കറന്‍ ആദ്യ ഇന്നിംഗ്സില്‍ നാലു നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 31 റണ്‍സിന് ജയിച്ചപ്പോള്‍ കളിയിലെ കേമനായതും കറനായിരുന്നു. ക്രിസ് വോക്സിനെ നിലനിര്‍ത്താനായി മൂന്നാം ടെസ്റ്റില്‍ കറനെ തഴഞ്ഞപ്പോള്‍ ആ മത്സരം ഇംഗ്ലണ്ട് 203 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈഡനിൽ ഒരിക്കലും അടി തെറ്റാത്ത ഇന്ത്യ, വിൻഡീസിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി, കണക്കുകളും ചരിത്രവും ഇന്ത്യക്ക് അനുകൂലം
വിൻഡീസിനെ വീഴ്ത്തിയാൽ സെമി, ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടോ ന്യൂസിലൻഡോ എന്ന് ഇന്നറിയാം; സാധ്യതകൾ ഇങ്ങനെ