ടെന്നിസ് റാങ്കിംഗിൽ വീണ്ടും ബിഗ് ത്രീ ആധിപത്യം

Published : Sep 11, 2018, 11:54 AM ISTUpdated : Sep 19, 2018, 09:22 AM IST
ടെന്നിസ് റാങ്കിംഗിൽ വീണ്ടും ബിഗ് ത്രീ ആധിപത്യം

Synopsis

ടെന്നിസ് റാങ്കിംഗിൽ വീണ്ടും ബിഗ് ത്രീ ആധിപത്യം. യു എസ് ഓപ്പൺ വിജയത്തോടെ നൊവാക് ജോകോവിച്ച് പുരുഷ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. റഫേൽ നദാലും റോജർ ഫെഡററുമാണ് ഒന്നും രണ്ടും റാങ്കുകളിൽ. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് നദാൽ, ഫെഡറർ, ജോകോവിച്ച് എന്നിവർ റാങ്കിംഗിന്‍റെ തലപ്പത്ത് എത്തുന്നത്.

ന്യൂയോര്‍ക്ക്: ടെന്നിസ് റാങ്കിംഗിൽ വീണ്ടും ബിഗ് ത്രീ ആധിപത്യം. യു എസ് ഓപ്പൺ വിജയത്തോടെ നൊവാക് ജോകോവിച്ച് പുരുഷ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. റഫേൽ നദാലും റോജർ ഫെഡററുമാണ് ഒന്നും രണ്ടും റാങ്കുകളിൽ. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് നദാൽ, ഫെഡറർ, ജോകോവിച്ച് എന്നിവർ റാങ്കിംഗിന്‍റെ തലപ്പത്ത് എത്തുന്നത്.

യു എസ് ഓപ്പൺ തുടങ്ങുന്പോൾ ജോകോവിച്ച് ആറാം റാങ്കുകാരനായിരുന്നു. യുവാൻ മാർട്ടിൻ ഡെൽപോട്രോയെ തോൽപിച്ച് പതിനാലാം ഗ്രാൻസ്ലാം കിരീടമാണ് ജോകോവിച്ച് നേടിയത്. വനിതകളിൽ യു എസ് ഓപ്പൺ ജേതാവായ നവോമി ഒസാക്ക 12 സ്ഥാനം മെച്ചപ്പെടുത്തി ഏഴ് റാങ്കിലേക്ക് ഉയർന്നു.

ഒസാക്കയുടെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്. റണ്ണേഴ്സ് അപ്പായ സെറീന വില്യംസ് ആദ്യ ഇരുപതിൽ തിരിച്ചെത്തി. ഇരുപത്തിയാറാം റാങ്കുമായി യു എസ് ഓപ്പൺ തുടങ്ങിയ സെറീ പുതിയ റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ്. യു എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും സിമോണ ഹാലെപ്പ് ഒന്നാം റാങ്ക് നിലനിർത്തി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു