
മോസ്‌കോ: ഫിഫ ലോകകപ്പിനുള്ള തീവ്രവാദ ഭീഷണിയെ മറികടക്കാന്‍ കര്‍ശന സുരക്ഷ സന്നാഹങ്ങളുമായി റഷ്യ. 2018 ലോകകപ്പിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 512 മില്യണ്‍ ഡോളര്‍ ചിലവിടുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി വിറ്റാലി മട്കോ അറിയിച്ചു.സുരക്ഷ ഉറപ്പാക്കാനുള്ള ഓഡറില്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുച്ചിന്‍ നേരത്തെ ഒപ്പിട്ടിരുന്നു. ലോകകപ്പ് സുരക്ഷക്കായി 2016ല്‍ അന്താരാഷ്ട്ര ഏജന്‍സി റഷ്യ രൂപീകരിച്ചിട്ടുണ്ട്.
സിറിയയില്‍ 2015ല്‍ ഐഎസിനെതിരെ റഷ്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. അതിനാല്‍ തീവ്രവാദ ആക്രമണം ഉണ്ടാകും എന്ന ഭീഷണിയെ ഗൗരവമായാണ് റഷ്യ കാണുന്നത്. ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തെ എറ്റവും ശ്രദ്ധേയമായ കായിക മാമാങ്കത്തിനിടെ ആക്രമണം നടത്തിയാല്‍ അത് വലിയ വിജയമായിരിക്കും എന്ന വിലയിരുത്തല്‍ തീവ്രവാദ സംഘടനകള്‍ക്കുണ്ട് എന്നാണ് കരുതപ്പെടുന്നത്.
11 ആതിഥേയ നഗരങ്ങളിലും പ്രതിഷേധക്കാരെയും കാറുകളെയും പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ നിലവില്‍വരും. ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേര്‍ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും രക്ഷപെട്ട് റഷ്യയില്‍ തിരിച്ചെത്തി എന്നാണ് സുരക്ഷാ എജന്‍സികളുടെ നിഗമനം. ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിന്‍റെ കണക്കുപ്രകാരം 2900 പേര്‍ റഷ്യയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്.
2017 ഏപ്രിലില്‍ സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗ് മേട്രോയില്‍ നടന്ന ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. കൂടാതെ 2017 ആഗസ്റ്റില്‍ സൈബീരിയയില്‍ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും ചെയ്തു. 2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യില്‍ ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!