ലോകകപ്പ് ജയിച്ച ഫ്രഞ്ച് നായകന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പറയുന്നു; നിങ്ങള്‍ നന്നായി പരീക്ഷ എഴുതൂ

By Web TeamFirst Published Feb 20, 2019, 11:33 PM IST
Highlights

ലോറിസിന്റെ ആശംസക്ക് മറുപടിയുമായി നിരവധി ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാനുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ലോറിസിന്റെ ആശംസയെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ആശംസക്ക് നന്ദി അറിയിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ലണ്ടന്‍: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷക്കൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ടോട്ടനം ഹോട്സപര്‍ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്. ടോട്ടനമിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ലോറിസ് ബോര്‍ഡ് എക്സാമിന് ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നത്.

ലോറിസിന്റെ ആശംസക്ക് മറുപടിയുമായി നിരവധി ഇന്ത്യന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാനുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ലോറിസിന്റെ ആശംസയെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ആശംസക്ക് നന്ദി അറിയിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 26 കളികള്‍ പൂര്‍ത്തിയാക്കിയ ടോട്ടനം 60 പോയന്റുമായി പോയന്റ് പട്ടികയിലല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും പിന്നില്‍ മൂന്നാമതാണ്. ശനിയാഴ്ച ബേണ്‍ലി എഫ്‌സിയുമായാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം.

click me!