
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളില്‍ വിരട്ടലിനും കളിയാക്കലിനും ഉപദേശത്തിനുമൊക്കെ ഇരയാകുന്ന സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഒരു പഞ്ഞവുമില്ല. ക്രിക്കറ്റ് താരം മുഹമ്മദ് കൈഫാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഇര. മകനൊപ്പം ചെസ് കളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതാണ് കൈഫിന് പുലിവാലായത്. ചെസ് ഇസ്ലാമിക വിരുദ്ധം (ഹറാം) എന്നൊക്കെയുള്ള മതവിധികള്‍ പലതും സ്വന്തം നിലയ്ക്ക് കമന്റുകളായി പുറപ്പെടുവിച്ചു കഴിഞ്ഞു. കമൻ്റ് ബോക്സിൽ ഇൗ രൂപത്തിലുള്ള പ്രതികരണങ്ങൾ പെരുകുകയാണ് . തീവ്രയാഥാസ്ഥിതികരുടെ പ്രതികരണങ്ങള്‍ക്ക് തിരുത്തുമായി ചിലരും രംഗത്തെത്തിയതോടെ കമന്റ് ബോക്സില്‍ ചൂടേറിയ സംവാദവും നടക്കുന്നുണ്ട്.
ചെസ്കളി ഹറാം ആണെന്നാണ് ചിലരുടെ അഭിപ്രായം. ചിലർ കൈഫിനെ അഭിനന്ദിക്കാനും പ്രതിരോധം തീർക്കാനും രംഗത്തുവന്നിട്ടുമുണ്ട്. Shatranj Ke Khilaadi #fatherson #kabirtales instaplay എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പോസ്റ്റ് ചെയ്തത്. കുറഞ്ഞ സമയം കൊണ്ട് 17000 ലൈക്കും 300 കമൻറും 200 ഷെയറും ഫോട്ടോക്ക് ലഭിച്ചു.
സഹോദരാ ഇൗ ഗെയിം ഹറാം ആണെന്നാണ് അൻവർ ഷെയ്ഖ് എന്നയാളുടെ കമൻ്റ്. ചെസ് ഇസ്ലാമിൽ വിലക്കപ്പെട്ടതാണെന്നാണ് പത്താൻ ആസിഫ് ഖാൻ എന്നയാളുടെ പ്രതികരണം. ഹദീസ് വായിച്ചപ്പോൾ ചെസ് കളിക്കാൻ പാടില്ലെന്ന് മനസിലായെന്നും അന്ന് മുതൽ കളിക്കാറില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ പുകഴ്ത്തിയുള്ള കമൻറുകളും ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!