
മുംബൈ: എത്ര പേസര്‍മാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്. ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ ഉറപ്പാണ്. എന്നാല്‍ ബാക്ക്അപ്പ് പേസറായി ആര് എ്ന്നാണ് ചോദ്യം. ബിസിസിഐ തന്നെ ചെറിയ സൂചന നല്‍കിയിട്ടുണ്ട്. നാലാമനായി ഖലീല്‍ അഹമ്മദോ, ജയ്‌ദേവ് ഉനദ്കട്ടോ ടീമില്‍ ഇടം നേടിയേക്കും.
ഇരുവരും തമ്മിലാണ് മത്സരം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരേയും കളിപ്പിച്ചേക്കും. ഇതില്‍ മികച്ച പ്രകടനം നടത്തുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തും. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് ഉനദ്കട്ട് വീണ്ടും സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍ വരുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടന്ന ഏകദിന പരമ്പരകളില്‍ ഖലീല്‍ അംഗമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ കിവീസിനെതിരെ ട്വന്റി20യില്‍ താരം ദേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ നിദാഹാസ് ട്രോഫിയിലാണ് ഉനദ്കട്ട് അവസാനമായി ഇന്ത്യക്ക് കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!