അണ്ടർ 17 ലോകകപ്പ്; പ്രായത്തട്ടിപ്പ് നടത്തുന്ന ടീമുകൾക്കെതിരെ കടുത്ത നടപടി

Published : Sep 14, 2017, 07:00 AM ISTUpdated : Oct 05, 2018, 02:54 AM IST
അണ്ടർ 17 ലോകകപ്പ്; പ്രായത്തട്ടിപ്പ് നടത്തുന്ന ടീമുകൾക്കെതിരെ കടുത്ത നടപടി

Synopsis

ദില്ലി: അണ്ടർ 17 ലോകകപ്പിൽ പ്രായത്തട്ടിപ്പ് നടത്തുന്ന ടീമുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഫിഫ. മത്സരങ്ങൾക്കുമുൻപ് കളിക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തവണയുൾപ്പടെ ആറുതവണ ചാമ്പ്യൻമാരായ നൈജീരിയ ഇല്ലാതെയാണ് ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടക്കുക. യോഗ്യതാ റൗണ്ടിൽ പതിനേഴ് വയസ്സിൽ കൂടുതലുള്ള താരങ്ങളെ കളിപ്പിച്ചതോടെ ടീമിനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് പുതിയ താരങ്ങളുമായി കളിച്ചെങ്കിലും ഇന്ത്യയിലേക്ക്  ടിക്കറ്റുറപ്പിക്കാൻ നൈജീരിയക്ക് കഴിഞ്ഞില്ല.

ആഫ്രിക്കൻ രാജ്യങ്ങൾ പ്രായക്കൂടുതലുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഫിഫ കടുത്ത നടപടികൾ സ്വീകരിക്കുന്നത്.ടീമിലുൾപ്പെടുത്തുന്ന കളിക്കാരുടെ പ്രായം കൃത്യമായിരിക്കണമെന്ന് ഫിഫ ടീമുകൾക്കും കോൺഫെഡറേഷനുകൾക്കും നിർദേശം നൽകി. മത്സരങ്ങൾക്കുമുൻപ് കളിക്കാരെ പ്രായം തെളിയിക്കുന്ന എം ആർ ഐ പരിശോധനയ്ക്ക് വിധേയരാക്കും.

ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ടീമുകൾ ഇത്തരം പരിശോധന നടത്തണമെന്നും ഫിഫ ആവശ്യപ്പെട്ടു. നേരത്തേയും അണ്ടർ 17 ലോകകപ്പിൽ പ്രായത്തട്ടിപ്പ് നടന്നിട്ടുണ്ട്. 1989ൽ ചാന്പ്യൻമാരായ സൗദി അറേബ്യയുടെ ടീമിൽ ഒന്നിലധികം കളിക്കാർ പതിനേഴ് വയസ്സിൽ കൂടുതൽ ഉള്ളവരായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയില്‍ മാത്രമല്ല 'ചേട്ടന്‍' പാകിസ്ഥാനിലും വന്‍ ഹിറ്റ്; സഞ്ജു സാംസണെ വാഴ്ത്തി മുന്‍ പാക് താരങ്ങള്‍
'സഞ്ജുവിന്‍റേത് അവിശ്വസനീയ പ്രകടനം, പക്ഷെ കളിയില്‍ വഴിത്തിരിവായത് ആ രണ്ട് ബൗണ്ടറികള്‍', തുറന്നു പറഞ്ഞ് ബുമ്ര