2024ലെ ഒളിംപിക്സ് പാരീസില്‍; 2028ല്‍ ലോസ്ഏഞ്ചല്‍സില്‍

By Web DeskFirst Published Sep 13, 2017, 11:44 PM IST
Highlights

പെറു: 2024ലെ ഒളിംപിക്സിന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് വേദിയാവും. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് പാരീസിനെ 2024ലെ ഒളിംപിക് വേദിയായി പ്രഖ്യാപിച്ചത്. 1900ലും 1924ലും ഒളിംപിക്സിന് വേദിയായ പാരീസ് 100 വര്‍ഷത്തിനുശേഷമാണ് വീണ്ടുമൊരു ഒളിംപിക്സിന് വേദിയാവുന്നത്.

2028ലെ ഒളിംപിക്സ് അമേരിക്കയിലെ ലോസ്ഏഞ്ചല്‍സ് വേദിയാവും. 1932ലും 1984ലും ലോസാഞ്ചല്‍സ് മുമ്പ് ഒളിംപിക്സിന് വേദിയായിട്ടുണ്ട്.പാരീസ് 1900ലും 1924ലും ഒളിംപിക്‌സിന് വേദിയായിട്ടുണ്ട്.

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആണ് 2020ലെ ഒളിംപിക്‌സിന് വേദിയാവുന്നത്. 1924ല്‍ ഒളിംപിക്‌സിന് വേദിയായതിന്റെ നൂറാം വാര്‍ഷികത്തില്‍ വീണ്ടും ഒളിംപിക്‌സിന് ആതിഥ്യമരുളണമെന്ന പാരീസിന്റെ മോഹമാണ് ഇപ്പോള്‍ സഫലമായത്. നേരത്തെ 1998, 2008, 2012 ഒളിംപിക്‌സിന് വേദിയാവാനുള്ള പാരീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

44 വര്‍ഷത്തിനുശേഷമാണ് ലോസ്ഏഞ്ചല്‍സ് ഒളിംപിക്‌സിന് വേദിയാവുന്നതെങ്കിലും 1996ലെ ഒളിംപിക്‌സിനെ അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റ വേദിയായിട്ടുണ്ട്.

click me!