
ചെല്‍സി: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബെയ്റ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 52-ാം മിനിറ്റിൽ ഒലിവിയർ ജിറോഡാണ് ചെൽസിക്കായി ഗോൾ നേടിയത്. നാല് കളിയിൽ 14 പോയിന്റുമായി ഗ്രൂപ്പ് എല്ലിൽ ചെൽസി തന്നെയാണ് ഒന്നാമത്
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ആഴ്സണലിനെ സ്പോർട്ടിംഗ് ഗോൾരഹിത സമനിലയിൽ തളച്ചു. കളിയുടെ 71 ശതമാനം സമയവും പന്ത് കൈവശമുണ്ടായിട്ടും ആഴ്സണലിന് ഗോളടിക്കാനായില്ല. പ്രതിരോധത്തിലൂന്നിയായിരുന്നു സ്പോർട്ടിംഗിന്റെ കളി. 87-ാം മിനിറ്റിൽ സ്പോർട്ടിംഗ് താരം ജെറമി മാത്യു ചുവപ്പ് കാർഡ് കണ്ട് പുറത്തായി
യൂറോപ്പ ലീഗിൽ എസി മിലാൻ- റയൽബെറ്റിസ് മത്സരം ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ജിയോവനി ലോ സിൽസോയുടെ ഗോളിലൂടെ റയൽ ബെറ്റിസാണ് ആദ്യം ലീഡ് നേടിയത്. 62-ാം മിനിറ്റിൽ സുസോയിലൂടെയായിരുന്നു മിലാന്റെ സമനില ഗോൾ. കളിയുടെ ഭൂരിഭാഗം സമയവും പന്തടക്കം റയൽ ബെറ്റിസിനായിരുന്നെങ്കിലും വിജയിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!