ഗ്രീസ്മാന്‍ യൂറോപ്പ ലീഗിലെ മികച്ച താരം

Published : Sep 01, 2018, 09:49 AM ISTUpdated : Sep 10, 2018, 12:34 AM IST
ഗ്രീസ്മാന്‍ യൂറോപ്പ ലീഗിലെ മികച്ച താരം

Synopsis

മൊണാക്കോയില്‍ യൂവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പിലായിരുന്നു പ്രഖ്യാപനം

മൊണാക്കോ: യൂറോപ്പ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാന്. ദിമിത്രി പായറ്റ്, ഡീഗോ ഗോഡിൻ എന്നിവരെ പിന്തള്ളിയാണ് ഗ്രീസ്മാൻ അവാർഡ് നേടിയത്. ഗ്രീസ്‌മാന് 388 പോയിന്‍റും പായറ്റിന് 103 പോയിന്‍റും ഗോഡിന് 84 പോയിന്‍റും ലഭിച്ചു.

കഴിഞ്ഞ സീസണിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ ഗ്രീസ്മാൻ നിർണായക പങ്കുവഹിച്ചിരുന്നു. ഫ്രാൻസിന്‍റെ ലോകകപ്പ് വിജയത്തിലും ഗ്രീസ്‌മാന്‍റെ കാലുകളുടെ സംഭാവന വലുതായിരുന്നു. മൊണാക്കോയില്‍ യൂവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പിലായിരുന്നു പ്രഖ്യാപനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ?
വിവാദങ്ങള്‍ക്കിടെ ഇൻഫാന്‍റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്‍റീന; ഭരണം സുതാര്യമെന്ന് എഎഫ്എ