
യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ഇന്ന് ക്രോയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിന് റിജേക്ക സ്റ്റേഡിയത്തിലാണ് കളി തുടങ്ങുക. മത്സരം കാണാൻ കാണികൾക്ക് പ്രവേശനമില്ല. 2016ൽ ഇറ്റലി- ക്രോയേഷ്യ യൂറോകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഗ്രൗണ്ടിൽ സ്വസ്തിക ചിത്രം വരച്ചതിന് ക്രോയേഷ്യൻ ഫുട്ബോൾ ഫെഡറേഷനുള്ള ശിക്ഷയായാണ് കാണികളെ വിലക്കിയത്.
ഇതോടെ സ്റ്റേഡിയത്തിലെ ജീവനക്കാരും പൊലീസുകാരും മാധ്യമപ്രവർത്തകരും യുവേഫ പ്രതിനിധികളും മാത്രമേ കളികാണാൻ ഉണ്ടാവൂ. ലോകകപ്പ് സെമി ഫൈനലിൽ ക്രോയേഷ്യയോട് ഏറ്റ തോൽവിക്ക് പകരംവീട്ടാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലൻഡിനെ ബെൽജിയവും ഗ്രീസിനെ ഹങ്കറിയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!