
യുവേഫ നാഷൻസ് ലീഗിൽ ഇറ്റലിക്ക് സമനിലയോടെ തുടക്കം. പോളണ്ടാണ് ഇറ്റലിയെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പോളണ്ട് 44-ാം മിനുട്ടിൽ സീലിൻസ്കിയുടെ ഗോളിൽ മുന്നിലെത്തി. എഴുപത്തിയെട്ടാം മിനുട്ടിൽ കിട്ടിയ പെനാൽറ്റി വലയിലാക്കി ചെൽസി താരം ജോർജിഞ്ഞോ ഇറ്റലിക്ക് സമനില സമ്മാനിച്ചു.
അറുപത്തിയൊന്ന് ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടാണ് ഇറ്റലിക്ക് വിജയിക്കാനാകാതെ പോയത്. റോബർട്ടോ മാഞ്ചിനി ഇറ്റലിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരമായിരുന്നു ഇത്. മറ്റൊരു മത്സരത്തില്‍ റഷ്യ 2-1ന് തുര്‍ക്കിയെ പരാജയപ്പെടുത്തി. റഷ്യക്കായി ചെറിഷേവ്, ഡൈസുവ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ അസീസിലൂടെയായിരുന്നു തുര്‍ക്കിയുടെ മറുപടി ഗോള്‍. ഇന്ന് രാത്രി 12.15ന് ഇംഗ്ലണ്ടും സ്പെയിനും ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!