യുവേഫ നേഷന്‍സ് ലീഗ്: പോർച്ചുഗൽ- പോളണ്ട് സൂപ്പര്‍ പോരാട്ടം ഇന്ന്

By Web TeamFirst Published Oct 11, 2018, 6:32 PM IST
Highlights

പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പോളണ്ട് സ്ട്രൈക്കർ ലെവൻഡോവ്‍സ്കിക്ക് 100-ാം രാജ്യാന്തര മത്സരം. 
 

യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ രണ്ടാംഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. പോർച്ചുഗൽ- പോളണ്ട് പോരാട്ടമാണ് ഇന്നത്തെ പ്രധാന മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങുക. പോളണ്ട് സ്ട്രൈക്കർ റോബ‍ർട്ട് ലെവൻഡോവ്‍സ്കിയുടെ നൂറാം രാജ്യാന്തര മത്സരമാണിത്. 

പോർച്ചുഗൽ ആദ്യ മത്സരത്തിൽ ഇറ്റലിയെ തോൽപിച്ചിരുന്നു. എന്നാല്‍ ഇറ്റലിയോട് പോളണ്ട് സമനില വഴങ്ങി. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ സ്വീഡനെ റഷ്യയും റുമാനിയയെ ലിത്വാനിയയും നേരിടും. മറ്റ് സൗഹൃദമത്സരങ്ങളിൽ വെയ്ൽസിനെ സ്‌പെയിനും ഐസ്‍ലാൻഡിനെ ലോക ചാമ്പ്യൻമാരായ ഫ്രാൻസും നേരിടും. 

🔶 MATCHDAY! 🔷

Pick 3⃣ teams who will win 👇 pic.twitter.com/LnVkE7RbpE

— UEFA Nations League (@UEFAEURO)
click me!