യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം

Published : Sep 08, 2018, 08:55 AM ISTUpdated : Sep 10, 2018, 12:43 AM IST
യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം

Synopsis

വിജയിച്ചാല്‍ സെറീനയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. എതിരാളി ജപ്പാന്‍റെ 20കാരി നവോമി ഒസാക്ക.   

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ പതിനേഴാം സീഡ് സെറീന വില്ല്യംസും  20-ാം സീഡ് നവോമി ഒസാക്കയും
ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. 

കരിയറിലെ ഏഴാമത്തെ യു എസ് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന സെറീനയ്ക്ക് 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും കഴിയും. ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ് ഒസാക്ക. ഈ വര്‍ഷം മയാമി ഓപ്പണിൽ സെറീനയെ ഒസാക്ക തോൽപ്പിച്ചിരുന്നു. സെറീനയ്ക്ക് മുപ്പത്തിയാറും ഒസാക്കയ്ക്ക് ഇരുപതും വയസ്സാണ് പ്രായം. 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി