രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍: യുഎസ്എ, ബെല്‍ജിയം, മെക്‌സിക്കോ, പെറു എന്നിവയ്ക്ക് ജയം

By Web DeskFirst Published May 29, 2016, 4:11 AM IST
Highlights

വാഷിംഗ്ടണ്‍: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ യുഎസ്എ, ബെല്‍ജിയം, മെക്‌സിക്കോ, പെറു എന്നിവയ്ക്കു ജയം. അമേരിക്ക മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊളീവിയയെയാണ് കീഴടക്കിയത്. ഗെയ്‌സി സര്‍ഡെസ് (26, 52 മിനിറ്റ്) ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ജോണ്‍ ബ്രൂക്‌സ് (37), ക്രിസ്റ്റിയന്‍ പുലിസിക് (69) എന്നിവര്‍ ആതിഥേയര്‍ക്കായി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബെല്‍ജിയം സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് കീഴടക്കിയത്. ബ്ലെറിം ഡെസ്മാലിയുടെ ഗോളില്‍ 31-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നു മുന്നിലെത്തിയത്. എന്നാല്‍, റൊമേലു ലുകാക്കു (34), കെവിന്‍ ഡെ ബ്രൂണി (83) എന്നിവരിലൂടെ ബെല്‍ജിയം ജയം കൈപിടിയില്‍ ഒതുക്കി. 

മെക്‌സിക്കോ 1-0ന് പരാഗ്വെയെയാണ് പരാജയപ്പെടുത്തിയത്. ആന്ദ്രേസ് ഗ്വാര്‍ഡാഡോ (32) ആയിരുന്നു ഗോള്‍ നേട്ടക്കാരന്‍. പെറു 3-1ന് എല്‍ സാല്‍വദോറിനെ മറികടന്നു. റൗള്‍ റൂയിഡ്ഫാസ് (11), ആന്ദ്രേ പൊളോ (60), യോഷിമര്‍ യോതുന്‍ (90+3) എന്നിവരായിരുന്നു പെറുവിനായി ഗോള്‍വല ചലിപ്പിച്ചത്. നെല്‍സണ്‍ ബോനില്ല (81) എല്‍ സാല്‍വദോറിന്റെ ആശ്വാസ ഗോള്‍ നേടി. 

click me!