ഫുട്ബോള്‍ പരിശീലനത്തിനായി ഉസൈന്‍ ബോള്‍ട്ട് ഓസ്ട്രേലിയയില്‍

By Web TeamFirst Published Aug 7, 2018, 5:53 PM IST
Highlights

സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോള്‍ പരിശീലനത്തിനായി ഓസ്ട്രേലിയിലേക്ക്. ഓസ്ട്രേലിയന്‍ ക്ലബ്ബ് സെന്‍ട്രൽ കോസ്റ്റ് മരീനേഴ്സിൽ പരിശീലനത്തിന് ചേരുന്നതായി ബോള്‍ട്ട് അറിയിച്ചു. പരിശീലനം എത്രനാളത്തേക്ക് ഉണ്ടാകുമെന്ന് ബോള്‍ട്ടോ ഓസീസ് ക്ലബ്ബോ അറിയിച്ചിട്ടില്ല. ക്ലബ്ബുമായി പ്രഫഷണല്‍ കരാറിലൊപ്പുവെക്കുന്ന കാര്യത്തിലും വ്യക്തതയില്ല.

മെല്‍ബണ്‍: സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോള്‍ പരിശീലനത്തിനായി ഓസ്ട്രേലിയിലേക്ക്. ഓസ്ട്രേലിയന്‍ ക്ലബ്ബ് സെന്‍ട്രൽ കോസ്റ്റ് മരീനേഴ്സിൽ പരിശീലനത്തിന് ചേരുന്നതായി ബോള്‍ട്ട് അറിയിച്ചു. പരിശീലനം എത്രനാളത്തേക്ക് ഉണ്ടാകുമെന്ന് ബോള്‍ട്ടോ ഓസീസ് ക്ലബ്ബോ അറിയിച്ചിട്ടില്ല. ക്ലബ്ബുമായി പ്രഫഷണല്‍ കരാറിലൊപ്പുവെക്കുന്ന കാര്യത്തിലും വ്യക്തതയില്ല.

ഓസ്ട്രേലിയയിലേക്ക് വരുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. പ്രഫഷണല്‍ ഫുട്ബോള്‍ കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും അത് സാക്ഷാത്കരിക്കാന്‍ ഒരുപാട് കഠിനാധ്വാനം ആവശ്യമാണെന്നും ബോള്‍ട്ട് വ്യക്തമാക്കി. പരിമിതികളെക്കുറിച്ച് ചിന്തിക്കാതെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവാനാണ് തന്റെ ആഗ്രഹമെന്നും ബോള്‍ട്ട് പറഞ്ഞു.

2017 ലോകചാമ്പ്യന്‍ഷിപ്പിനുശേഷം ട്രാക്കിനോട് വിട പറഞ്ഞ 31കാരനായ ബോള്‍ട്ട് നേരത്തേ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനും ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ സണ്‍ഡൗണ്‍സിനും നോര്‍വെ ക്ലബ്ബായ സ്ട്രോംഗോഡ്സെറ്റിനും ഒപ്പം പരിശീലനം നടത്തിയിരുന്നു.

click me!