വിരാട് കോലിക്ക് ചരിത്ര നേട്ടം; ടെസ്റ്റ് റാങ്കിംഗിന്‍റെ തലപ്പത്ത്

Published : Aug 05, 2018, 01:21 PM ISTUpdated : Aug 05, 2018, 01:38 PM IST
വിരാട് കോലിക്ക് ചരിത്ര നേട്ടം; ടെസ്റ്റ് റാങ്കിംഗിന്‍റെ തലപ്പത്ത്

Synopsis

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കയ്യെത്തും ദൂരെ നഷ്ടമാക്കിയതിന്‍റെ വേദനയിലാണ് ഇന്ത്യന്‍ ആരാധകര്‍. 31 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്സിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച പ്രകടനം നടത്തിയിരുന്നു.

ഇപ്പോഴിതാ പരാജയത്തിന്‍റെ വേദന മറക്കാനായി ഇന്ത്യന്‍ നായകനെത്തേടി കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമെത്തി. ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് കോലി നേടിയിരുന്നു. ഇതാണ് കോലിയെ റാങ്കിംഗില്‍ മുന്നിലെത്തിച്ചത്.

ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തില്‍ നിന്നാണ് കോലി ചരിത്ര നേട്ടം പിടിച്ചെടുത്തത്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്ത് വിലക്ക് നേരിടുന്നതും ഇന്ത്യന്‍ നായകന് തുണയായി. 934 പോയിന്‍റുമായാണ് കോലിയുടെ കുതിപ്പ്. സ്മിത്തിന് 929 പോയിന്‍റാണുളളത്. ഇംഗ്ലണ്ട് നായകന്‍ ജോറൂട്ടാണ് മൂന്നാം സ്ഥാനത്ത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലിഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാമന്‍. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. അശ്വിന്‍ അ‍ഞ്ചാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്മൃതി മന്ദാനയ്ക്ക് റെക്കോര്‍ഡ്, ടി20യില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ കുതിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്