വീണ്ടും റെക്കോഡുമായി കോലി; ഇത്തവണ പിന്തള്ളിയത് രാഹുല്‍ ദ്രാവിഡിനെ

By Web TeamFirst Published Dec 27, 2018, 10:16 AM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തൊപ്പിയില്‍ മറ്റൊരു റെക്കോഡുകൂടി. ഓവര്‍സീസ് ഗ്രൗണ്ടുകളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്.

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തൊപ്പിയില്‍ മറ്റൊരു റെക്കോഡുകൂടി. ഓവര്‍സീസ് ഗ്രൗണ്ടുകളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. മെല്‍ബണ്‍ ടെസ്റ്റില്‍ 82 റണ്‍സ് നേടിയപ്പോഴാണ് കോലി റെക്കോഡ് സ്വന്തം പേരിലാക്കിയത്.

1137 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുള്ളത്. 2002 വര്‍ഷത്തിലായിരുന്നു ദ്രാവിഡിന്റെ റണ്‍വേട്ട. എന്നാല്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ റെക്കോഡ് തകരുമ്പോള്‍ കോലിയുടെ പേരില്‍ 1138 റണ്‍സുണ്ട്. 1983 സീസണില്‍ മൊഹിന്ദര്‍ അമര്‍നാഥ് നേടിയ 1065 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.

മെല്‍ബണില്‍ 82 റണ്‍സോടെ കോലി പുറത്താവുകയും ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട്‌ബോള്‍ തേര്‍ഡ്മാന് മുകളിലൂടെ സിക്‌സ് നേടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മൂന്നാം തവണയാണ് സ്റ്റാര്‍ക്ക് കോലിയെ പുറത്താക്കുന്നത്. മൂന്നും വിക്കറ്റും മൂന്ന് പരമ്പരയിലായിരുന്നു.

click me!