കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്

Published : Aug 07, 2018, 11:40 AM ISTUpdated : Aug 07, 2018, 11:43 AM IST
കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്

Synopsis

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓട്ടത്തിന്റെ കാര്യത്തിലായിരുന്നില്ല കോലി ബോള്‍ട്ടിനെ വെല്ലുവിളിച്ചത് എന്നുമാത്രം. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്പൈക്കിന്റെ കാര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ബോള്‍ട്ടിനോട് കോലിയുടെ വെല്ലുവിളി.

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓട്ടത്തിന്റെ കാര്യത്തിലായിരുന്നില്ല കോലി ബോള്‍ട്ടിനെ വെല്ലുവിളിച്ചത് എന്നുമാത്രം. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്പൈക്കിന്റെ കാര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ബോള്‍ട്ടിനോട് കോലിയുടെ വെല്ലുവിളി. പ്യൂമയുടെ സ്പൈക്ക് ധരിക്കാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരായിരിക്കുമെന്ന് ഊഹിച്ച് പറയാനാകുമോ എന്നായിരുന്നു ബോള്‍ട്ടിനോട് കോലി ചോദിച്ചത്. കൃത്യമായി പറഞ്ഞാല്‍ തന്റെ ഒരു ജോഡി ക്രിക്കറ്റ് സ്പൈക്കുകള്‍ സമ്മാനമായി നല്‍കാമെന്നും കോലി പറഞ്ഞു.

എന്നാല്‍ ആ വാര്‍ത്ത താന്‍ നേരത്തെ അറിഞ്ഞുവെന്നും തന്റെ പ്യൂമ റണ്ണിംഗ് സ്പൈക്ക്സ് അയാള്‍ക്കായി മാറ്റിവെക്കുന്നുവെന്നും ബോള്‍ട്ട് പറഞ്ഞു. അതാരാണെന്ന് എനിക്കറിയാം. അയാള്‍ അതിവേഗക്കാരനാണ്. പക്ഷെ എന്റെ അത്രയും വരില്ല. നമുക്ക് നോക്കാം ആരാണ് ഈ ബെറ്റില്‍ ജയിക്കുയെന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി.

ഇതാദ്യമായല്ല കോലിയും ബോള്‍ട്ടും ട്വിറ്ററിലൂടെ ആശയവിനിമയം നടത്തുന്നത്. ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ ക്രിക്കറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്