വിരാട് കൊഹ്‌ലി 3000 റണ്‍സ് ക്ലബില്‍

Web Desk |  
Published : Jul 21, 2016, 06:11 PM ISTUpdated : Oct 05, 2018, 03:44 AM IST
വിരാട് കൊഹ്‌ലി 3000 റണ്‍സ് ക്ലബില്‍

Synopsis

ആന്റിഗ്വ: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി 3000 റണ്‍സ് ക്ലബില്‍ ഇടംനേടി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലാണ് കൊഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് നേട്ടം കൈവരിച്ചത്. നാല്‍പ്പത്തിരണ്ടാമത്തെ കളിയില്‍ നിന്നാണ് കൊഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇത് കൊഹ്‌ലിയുടെ എഴുപത്തിമൂന്നാമത്തെ ടെസ്റ്റ് ഇന്നിംഗ്സായിരുന്നു. അതിവേഗം 3000 ടെസ്റ്റ് റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടവും ഇനി കൊഹ്‌ലിയുടെ പേരിലാണ്. വീരേന്ദര്‍ സെവാഗിന്റെ(55 ഇന്നിംഗ്സ്) റെക്കോര്‍ഡാണ് വിരാട് ‌കൊഹ്‌ലി തകര്‍ത്തത്. മൊഹമ്മദ് അസ്‌ഹറുദ്ദീന്‍, സുനില്‍ ഗാവസ്‌‌ക്കര്‍, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നവ്ജ്യോത് സിങ് സിദ്ദു എന്നിവര്‍ എഴുപതില്‍ താഴെ ഇന്നിംഗ്‌സുകള്‍ കൊണ്ട് ടെസ്റ്റില്‍ 3000 ക്ലബില്‍ ഇടം കണ്ടെത്തിയവരാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കൊഹ്‌ലി പതിനൊന്ന് സെഞ്ച്വറികളും 12 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെ പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഫോം നോക്കേണ്ട, സഞ്ജുവിനെ ടീമിലെടുക്കു', ഇല്ലെങ്കില്‍ സൂപ്പര്‍-8ൽ എതിരാളികള്‍ ഇന്ത്യക്ക് പണി തരുമെന്ന് മുഹമ്മദ് കൈഫ്
'സൂര്യയുടെ ശൈലി തിരിച്ചടിക്കും, ഈ കരുതല്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പണികിട്ടും', മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ