പന്ത് കുറ്റി തെറിപ്പിച്ചു; വിശ്വസിക്കാനാകാതെ കോലി

Web Desk |  
Published : Jul 17, 2018, 10:20 AM ISTUpdated : Oct 02, 2018, 04:21 AM IST
പന്ത് കുറ്റി തെറിപ്പിച്ചു; വിശ്വസിക്കാനാകാതെ കോലി

Synopsis

72 പന്തില്‍ 71 റണ്‍സാണ് കോലി സ്വന്തമാക്കിയത്

ലീഡ്‍സ്: വിജയിച്ചില്ലെങ്കില്‍ പരമ്പരയില്‍ പിന്നിലായി പോകുമെന്ന ബോധ്യത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ പിന്നാലെ വന്ന നായകന്‍ വിരാട് കോലിയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. പക്ഷേ, ശിഖര്‍ ധവാനും പിന്നീടെത്തിയ ദിനേശ് കാര്‍ത്തിക്കും വേഗം മടങ്ങിയതോടെ പരുങ്ങലില്‍ ആയെങ്കിലും കോലി ക്രീസില്‍ ഉള്ളതായിരുന്നു ആശ്വാസം.

മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഇന്ത്യന്‍ നായകന്‍ 36-ാം സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്ന് തോന്നലിലായിരുന്നു ആരാധകര്‍ എല്ലാം. പക്ഷേ, അപ്രതീക്ഷിതമായി വന്ന ആദില്‍ റഷീദിന്‍റെ പന്ത് കോലിയുടെ കണക്കുകളെല്ലാം തെറ്റിച്ചു കുറ്റി തെറിപ്പിച്ചു. ഇത് വിശ്വസിക്കാനാകാതെ ക്രീസില്‍ നില്‍ക്കുന്ന കോലിയുടെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

2014ല്‍ ശ്രീലങ്കയ്ക്കെതിരെ പുറത്തായതിന് ശേഷം ആദ്യമായാണ് കോലി തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുന്നത്. 72 പന്തില്‍ നിന്ന് 71 റണ്‍സ് പുറത്താകുന്നതിന് മുമ്പ് കോലി അടിച്ചു കൂട്ടിയിരുന്നു.

വീഡിയോ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല