ആ നേട്ടം വീണ്ടും കൈപ്പിടിയിലൊതുക്കി വിരാട് കോലി

By Web TeamFirst Published Aug 24, 2018, 8:57 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 937 റേറ്റിംഗ് പോയന്റോടെ ഇന്ത്യന്‍ താരങ്ങളിലെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 97 ഉം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സടിച്ച കോലി ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 937 റേറ്റിംഗ് പോയന്റോടെ ഇന്ത്യന്‍ താരങ്ങളിലെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 97 ഉം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സടിച്ച കോലി ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മിന്നും സെഞ്ചുറിയോടെയാണ് കോലി ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നിറം മങ്ങിയതോടെ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കോലിയില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു.

നാലാം ടെസ്റ്റിലും തിളങ്ങിയാല്‍ 961 പോയന്റെന്ന സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റിന് അടുത്തെത്താന്‍ കോലിക്കാവും. സ്റ്റീവ് സ്മിത്ത്(947), ജാക് ഹോബ്സ്, റിക്കി പോണ്ടിംഗ്(942), പീറ്റര്‍ മെയ്(941), ഗാരി സോബേഴ്സ്, ക്ലൈഡ് വാല്‍ക്കോട്ട്, വിവ് റിച്ചാര്‍ഡ്സ്, കുമാര്‍ സംഗക്കാര(938) എന്നിവരാണ് ഏറ്റവും കൂടുതല്‍ റേറ്റിംഗ് പോയന്റ് നേടിയവില്‍ ബ്രാഡ്മാന് പുറമെ കോലിക്ക് മുന്നിലുള്ളവര്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 73..33 റണ്‍സ് ശരാശരിയില്‍ 440 റണ്‍സാണ് ഇതുവരെ കോലിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ(206 റണ്‍സ്) ആണ് പരമ്പരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍.

click me!