വിവാഹ മോതിരം കോലി സൂക്ഷിക്കുന്നത് എവിടെ.!

By Web DeskFirst Published Jan 4, 2018, 12:15 PM IST
Highlights

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും, ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. അതിനു പിന്നാലെ നടന്ന വിവാഹ സല്‍ക്കാരവും, താര ദമ്പതികളുടെ ചിത്രങ്ങളും, വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹ വിരുന്നിനു പിന്നാലെ താരദമ്പതികള്‍ പറന്നത് ദക്ഷിണാഫ്രിക്കയിലേയക്കാണ്. വിരുഷ്‌ക ദമ്പതികളുടെ ന്യൂ ഇയര്‍ ആഘോഷവും അവിടെ തന്നെയായിരുന്നു. കേപ് ടൗണ്‍ ബീച്ചില്‍ നിന്നെടുത്ത ഒരു സെല്‍ഫി കോലി പോസ്റ്റ് ചെയ്ത ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം ലൈക്കുകളായിരുന്നു കിട്ടിയത്.

ഇപ്പോഴിതാ വിവാഹ മോതിരം മാലയില്‍ കോര്‍ത്ത് കഴുത്തില്‍ അണിഞ്ഞാതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ സമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച വിവാഹ മോതിരം കോലി മാലയില്‍ തൂക്കി കഴുത്തിലിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ശെവറലായിരിക്കുന്നത്. ഒരു ആരാധകന്‍ കോലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത മോതിരമുള്ളത്. 

ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹസ്ബന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്. 

click me!