
മുംബൈ: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ഡാനിയല്‍ വെറ്റോറിയെ ഇന്ത്യന്‍ ടീം കോച്ചാക്കാന്‍ വിരാട് കോഹ്ലി ശുപാര്‍ശ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും മുഖ്യ പരിശീലകനാണിപ്പോള്‍ ഡാനിയല്‍ വെറ്റോറി.
അതെസമയം വെറ്റോറിയെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാക്കുന്നതിനെ കുറിച്ച് ബിസിസിഐ ഗൗരവകരമായ ഒരാലോചനയും ഇതുവരെ നടത്തിയിട്ടില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇന്ത്യയ്ക്ക് 18 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ പുതിയ ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീം കോച്ച് ആക്കണമെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിനും, സീനിയര്‍ താരങ്ങള്‍ക്കും അഭിപ്രായം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡാനിയല്‍ വെറ്റോറി ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് വിരമിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിന് ശേഷമായിരുന്നു വെറ്റോറിയുടെ വിടവാങ്ങല്‍. 2014 മുതല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ടീമിന്റെ കോച്ചാണ് വെറ്റോറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!