ഓസ്ട്രേലിയന്‍ ഇതിഹാസവും കോലിക്ക് വഴിമാറി; ഇനി മുന്നില്‍ സച്ചിന്‍ മാത്രം

Published : Sep 03, 2017, 11:05 PM ISTUpdated : Oct 05, 2018, 02:08 AM IST
ഓസ്ട്രേലിയന്‍ ഇതിഹാസവും കോലിക്ക് വഴിമാറി; ഇനി മുന്നില്‍ സച്ചിന്‍ മാത്രം

Synopsis

കൊളംബോ: ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിക്ക് മുന്നില്‍ സച്ചിന്‍ മാത്രം. ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 30-ാം സെഞ്ചുറി കണ്ടെത്തിയ കോലി ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാമതെത്തി. 194 മല്‍സരങ്ങളില്‍ നിന്നാണ് കോലിയുടെ ചരിത്ര നേട്ടം. 463 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുള്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 

നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ 28 സെഞ്ചുറികളുള്ള ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ മറികടന്ന് കോലി മൂന്നാമതെത്തിയിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ നേട്ടത്തിലെത്തി. 116 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതമാണ് കോലി 110 റണ്‍സെടുത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും