ഞാന്‍ എന്തുകൊണ്ട് ഇന്ത്യന്‍ കോച്ച് ആയില്ല: സേവാഗിന്‍റെ വെളിപ്പെടുത്തല്‍

By Web DeskFirst Published Sep 15, 2017, 6:45 PM IST
Highlights

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകുവാന്‍ അപേക്ഷ കൊടുത്ത വ്യക്തിയായിരുന്നു വീരേന്ദര്‍ സെവാഗ്. രവി ശാസ്ത്രിയെ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുത്തെങ്കിലും. കോച്ച് പദവിയിലേക്കുള്ള ഹോട്ട് ഫേവറേറ്റ് ആയിരുന്നു സെവാഗ് എന്നതില്‍ സംശയമില്ല. സെവാഗ് സമര്‍പ്പിച്ച ഒറ്റവരി അപേക്ഷ പോലും ശ്രദ്ധേയമായിരുന്നു. 

എന്നാല്‍ ക്യാപ്റ്റന്‍ കോലിയുമായി തെറ്റി കോച്ച് പദവി ഉപേക്ഷിച്ച അനില്‍ കുംബ്ലെയ്ക്ക് പകരം രവി ശാസ്ത്രിയെയാണ് തിരഞ്ഞെടുത്തത്. തനിക്ക് ഈ പദവിയിലേക്ക് താല്‍പ്പര്യമില്ലെന്നും ബിസിസിഐ നിര്‍ദേശ പ്രകാരമാണ് അപേക്ഷ നല്‍കിയത് എന്നുമാണ് സെവാഗ് പറയുന്നത്.

ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് താന്‍ കോച്ച് പദവിയിലേക്ക് അപേക്ഷിക്കാനുള്ള കാരണം അറിയിച്ചത്. പരിശീലകനാവുന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. പരിശീലകസ്ഥാനം വെച്ചുനീട്ടിയതാണ്. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൌധരിയും. എംവി.ശ്രീധറുമാണ് തന്നോട് കോച്ചാകുവാനുള്ള അപേക്ഷ നല്‍കാന്‍ പറഞ്ഞത്- സെവാഗ് പറയുന്നു. 

രവിശാസ്ത്രി അപേക്ഷിക്കില്ലെന്ന് ശ്രീധര്‍ പറഞ്ഞു. അതിനാലാണ് താന്‍ അപേക്ഷിച്ചത്. അയാള്‍ കോലിയും, ശാസ്ത്രിയുമായി സംസാരിച്ചെന്നും. ഒരിക്കല്‍ കോച്ച് പദവിയിലേക്ക് അപേക്ഷിച്ചതിനാല്‍ ഇനി ശാസ്ത്രി അപേക്ഷിക്കില്ലെന്ന് പറഞ്ഞെന്നും സേവാഗ് പറയുന്നു. ബിസിസിഐയിലെ ഒരുവിഭാഗം തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഇംഗ്ലണ്ടില്‍വെച്ച് രവി ശാസ്ത്രിയോട് നേരിട്്ട ചോദിച്ചപ്പോള്‍ ഇനിയും തെറ്റ് ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പറഞ്ഞിരുന്നതെന്നും സേവാഗ് പറയുന്നു.

ശാസ്ത്രി അപേക്ഷിക്കും എന്ന് അറിഞ്ഞിരുന്നാല്‍ ആ വഴിക്കേ ഞാന്‍ പോകില്ലായിരുന്നുവെന്ന് സേവാഗ് പറയുന്നു. എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേക സെറ്റിംഗ് ഒന്നും ഇല്ലാത്തതിനാല്‍ എന്നാണ് സേവാഗിന്‍റെ മറുപടി.

click me!