ക്രിക്കറ്റ് എവിടെ ആയാല്‍ എന്താ സെവാഗ് വെടിക്കെട്ട് തന്നെ.!

Published : Feb 08, 2018, 06:57 PM ISTUpdated : Oct 05, 2018, 03:20 AM IST
ക്രിക്കറ്റ് എവിടെ ആയാല്‍ എന്താ സെവാഗ് വെടിക്കെട്ട് തന്നെ.!

Synopsis

സെന്‍റ് മോറിസ്: കളി ക്രിക്കറ്റാണോ, അതിപ്പോ മഴയത്ത് ആയാലും വെയിലത്തയാലും സെവാഗ് അടിച്ച് തകര്‍ക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഐസിസി ആദ്യമായി സംഘടിപ്പിച്ച ഐസ് ക്രിക്കറ്റ് മത്സരത്തിലും സ്ഥിതി വ്യത്യസ്തമായില്ല. തണുത്തറഞ്ഞ മഞ്ഞില്‍ ഓപ്പണിംഗ് ഇറങ്ങിയ സേവാഗ് . 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്. സ്വിറ്റ്‌സര്‍ലാന്‍റിലെ സെന്‍റ് മോറിസിലായിരുന്ന സെവാഗിന്‍റെ ഐസിലെ തീപ്പോരി വെടിക്കെട്ട്.

സെവാഗിന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഷാഹിദ് അഫ്രീദി റോയല്‍സിനെതിരെ വീരേന്ദ്ര സെവാഗ് ഡയമണ്ട്‌സ് 164 റണ്‍സ് എടുത്തു. ഓപ്പണറായി ഇറങ്ങിയ സെവാഗ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സേവാഗ് നായകനായ ഡയമണ്ട്‌സും, ഷഹീദ് അഫ്രീദി നയിക്കുന്ന റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. തിലകരത്‌നെ ദില്‍ഷന്‍, സേവാഗ്, ജയവര്‍ധനെ, ഹസി, സൈമണ്ട്‌സ്, മലിംഗ്, കൈഫ് എന്നിവരാണ് സെവാഗ് നയിക്കുന്ന ഡയമണ്ട് ടീമില്‍ കളിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി
'ആഗ്രഹം പൂവണിഞ്ഞു, പക്ഷേ കാണാന്‍ അച്ഛനില്ല'; ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്