ദാദയ്ക്ക് മറുപടിയുമായി വീരു; അധികം പതപ്പിക്കേണ്ട ?

Published : Feb 03, 2022, 02:13 PM IST
ദാദയ്ക്ക് മറുപടിയുമായി വീരു; അധികം പതപ്പിക്കേണ്ട ?

Synopsis

ദില്ലി: ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ചില കളികള്‍ നടന്നു എന്ന സെവാഗിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ബിസിസിഐ ആവശ്യപ്പെട്ടിട്ട് അപേക്ഷ നല്‍കിയ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്രൂപ്പുകളികളാണ് പിന്നിലാക്കിയത് എന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു സെവാഗ്. എന്നാല്‍ ഇതിന് മറുപടിയുമായി കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ഉപദേശക സമിതി അംഗം കൂടിയായിരുന്ന സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സെവാഗിന്റേത് മണ്ടത്തരമാണെന്നായിരുന്നു ദാദയുടെ മറുപടി.ഗാംഗുലിയുടെ പ്രസ്താവന വന്നിട്ടും ട്വിറ്ററില്‍ എല്ലാത്തിനും കുറിക്ക് കൊള്ളുന്ന മറുപടി പറയാറുള്ള സേവാഗ് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ വീരുവിനെക്കുറിച്ച് പറഞ്ഞതല്‍പ്പം കൂടിപ്പോയില്ലേ എന്ന് വീണ്ടുവിചാരമുണ്ടായ ഗാംഗുലി ഇന്ന് നിലപാട് മയപ്പെടുത്തി. സെവാഗിന്റെ പ്രസ്താവന തെറ്റാണെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും വാര്‍ത്തയില്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സേവാഗുമായി ഉടന്‍ കാണുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ നേരിട്ട് ഗാംഗുലിക്ക് മറുപടി നല്‍കാതെ ദാദയ്ക്ക് പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് വീരു. താങ്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ന്യായീകരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ വീരു അധികം പതപ്പിക്കേണ്ടന്നും ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. ഗാംഗുലിയ്ക്കുള്ള മറുപടിയാണിതെന്ന് വ്യക്തമാണെങ്കിലും പോസ്റ്റില്‍ എവിടെയും ഗാംഗുലിയുടെ പേര് പരാമര്‍ശിക്കുന്നുമില്ല.പതിവില്‍ നിന്ന് വ്യത്യസ്തമായി ദാദയ്ക്ക് മറുപടി നല്‍കാന്‍ അധികം ഉപയോഗിക്കാത്ത ഇന്‍സ്റ്റഗ്രാം ആണ് വീരു തെരഞ്ഞെടുത്തതെന്നും ശ്രദ്ധേയമായി.

ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം സേവാഗ് ബിസിസിഐയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ തുറന്നടിച്ചത്. സച്ചിനും ഗാംഗുലിയും ലക്ഷ്മണനും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിക്കെതിരെയും പരോക്ഷമായ വിമര്‍ശനമായിരുന്നു സേവാഗിന്റെ പ്രസ്താവന.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അവന്‍ മുമ്പും പണി തന്നിട്ടുണ്ട്, അതുകൊണ്ട് സഞ്ജു കരുതിയിരിക്കണം', മലയാളി താരത്തിന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
'സേഫായി കളിച്ചിരുന്നെങ്കില്‍ അവന് 150 അടിക്കാമായിരുന്നു, പക്ഷെ സഞ്ജു കളിച്ചത് ടീമിനുവേണ്ടി'', തുറന്നു പറഞ്ഞ് ബാലാജി