കളത്തിന്​ പുറത്ത്​ കോലിയുടെ താരം സിവയാണ്​; ധോണിയുടെ മകളെ കൊഞ്ചിക്കുന്ന വീഡി​യോ കാണാം

Published : Feb 03, 2022, 02:13 PM IST
കളത്തിന്​ പുറത്ത്​ കോലിയുടെ താരം സിവയാണ്​;  ധോണിയുടെ മകളെ  കൊഞ്ചിക്കുന്ന വീഡി​യോ കാണാം

Synopsis

മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ മകൾ സിവ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ ​കോലിക്ക്​ കളിക്കളത്തിന്​ പുറത്തെ ഒാമനത്തമുള്ള താരമാണ്​. അവൾക്കൊപ്പം സെൽഫിയെടുത്ത്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച്​ മുമ്പും കോലി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്​. ഒടുവിൽ ഓസ്​ട്രേലിയക്കെതി​രായ ട്വന്‍റി മൽസരത്തിലെ ജയത്തിന്​ ശേഷം കൗതുകമുള്ള പോസ്​റ്റും വീഡിയോയും ഇപ്പോൾ വൈറൽ ആയിരിക്കുന്നു.

ധോണിയുടെ മകൾ സിവയെ കൊഞ്ചിക്കുന്ന വീഡി​യോയിൽ നിറയുന്നത്​ കുഞ്ഞി​ന്‍റെ നിഷ്​കളങ്കതയാണ്​. സിവയുമായി എ​ന്‍റെ പുനഃസമാഗമം എന്ന കുറിപ്പോടെയാണ്​ കോലി വീഡിയോയും ചിത്രവും പോസ്​റ്റ്​ ചെയ്​തത്​.  കോലി സിവയെ കൊണ്ട്​  പൂച്ചയുടെ ശബ്​ദം അനുകരിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്​. കഴിഞ്ഞ മാർച്ചിൽ സിവക്കൊപ്പമുള്ള സെൽഫി കോലി ഇൻസ്​റ്റഗ്രാമിൽ അപ്​ലോഡ്​ ചെയ്​തിരുന്നു. മനോഹരമായ സെൽഫി ലക്ഷകണക്കായ ആരാധകർ ആവേശപൂർവം ഏറ്റുവാങ്ങുകയും ചെയ്​തിരുന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പുതിയ ഡയലോഗ് ഒന്നുമില്ലെ'?; ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന സാന്‍റ്നറുടെ വെല്ലുവിളിക്ക് സൂര്യയുടെ മറുപടി
ലോകകപ്പില്‍ സഞ്ജുവിന്‍റെ ഹീറോയിസത്തെ വാഴ്ത്തി രാഹുല്‍ ഗാന്ധി, പക്ഷേ സമദാനിയുടെ പരിഭാഷ കേട്ട് ഞെട്ടി സദസ്