രാജ്‌കോട്ടിൽ നടന്ന അണ്ടർ 23 സി.കെ. നായിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് കനത്ത തോൽവി. ഒന്നാം ഇന്നിങ്‌സിനും 93 റൺസിനുമാണ് സൗരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തിയത്.

രാജ്‌കോട്ട്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ഒന്നാം ഇന്നിങ്‌സിനും 93 റണ്‍സിനുമാണ് സൗരാഷ്ട്ര കേരളത്തെ തോല്‍പ്പിച്ചത്. 261 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കേരളം 70-ഉം സൗരാഷ്ട്ര 331 റണ്‍സുമായിരുന്നു നേടിയത്. കേരളം ആദ്യ ഇന്നിങ്‌സില്‍ 70, രണ്ടാം ഇന്നിങ്‌സില്‍ 168, സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 331

ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 62 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി സൗരാഷ്ട്രയ്ക്ക് നഷ്ടമായി. സൗരാഷ്ട്രയ്ക്ക് വേണ്ടി അന്‍ഷ് ഗോസായ് 97-ഉം ഹര്‍വന്‍ഷ് സിങ് 67-ഉം രക്ഷിത് മേത്ത 53-ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അര്‍ജുന്‍ ആര്‍ നായര്‍ അഞ്ചും അഹ്‌മദ് ഇമ്രാന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്‌സിലും ഗോവിന്ദ് ദേവ് പൈ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗോവിന്ദ് 53 റണ്‍സെടുത്തു. എ.കെ. ആകര്‍ഷ് 29-ഉം അഹ്‌മദ് ഇമ്രാന്‍ 22-ഉം റണ്‍സ് നേടി. മറ്റെല്ലാവരും നിരാശപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ ഇന്നിങ്‌സ് 168-ല്‍ അവസാനിച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടി മൗര്യ ഗൊഖാറി അഞ്ചും ചന്ദ്രരാജ് രാഥോഡും ഹിതെന്‍ കാംബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

YouTube video player