19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫി പ്രീക്വാർട്ടറിൽ തമിഴ്‌നാടിനോട് തോറ്റ് കേരളം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കേരളം 83 റൺസിന് ഓൾഔട്ടായപ്പോൾ, തമിഴ്‌നാട് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിംഗ് നിരയുടെ സമ്പൂർണ്ണ പരാജയമാണ് കേരളത്തിന് തിരിച്ചടിയായത്.
ഇന്‍ഡോര്‍: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ കേരളം പുറത്ത്. പ്രീക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് ഒന്‍പത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് കേരളം പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
കേരളം 19.1 ഓവറില്‍ 83ന് ഓള്‍ ഔട്ട്, തമിഴ്‌നാട് 11 ഓവറില്‍ 88/1
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ബാറ്റിങ് നിരയുടെ സമ്പൂര്‍ണ്ണ പരാജയമാണ് തിരിച്ചടിയായത്. 25 റണ്‍സെടുത്ത അഹ്‌മദ് ഖാനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹൃഷികേശ് 16-ഉം മാനവ് കൃഷ്ണ 14-ഉം റണ്‍സെടുത്തു. തമിഴ്‌നാടിന് വേണ്ടി ഷാല്‍വിന്‍ വിനോദ്, ബി.കെ. കിഷോര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നിഥിലന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് അനായാസം ലക്ഷ്യത്തിലെത്തി. കെ.വി. രാഘവ് 31 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തപ്പോള്‍ വി.കെ. വിനീത് 23 റണ്‍സുമായി പുറത്താകാതെ നിന്നു.

