ധോണിയുടെ അടിക്കൊണ്ട് തളര്‍ന്ന് കിവീസ് പേസര്‍- വീഡിയോ

web desk |  
Published : Apr 30, 2018, 10:50 PM ISTUpdated : Jun 08, 2018, 05:50 PM IST
ധോണിയുടെ അടിക്കൊണ്ട് തളര്‍ന്ന് കിവീസ് പേസര്‍- വീഡിയോ

Synopsis

അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

പൂനെ: ധോണിക്ക് 37 വയസ് പൂര്‍ത്തിയാവാന്‍ ഇനി അധികം ദിവസങ്ങളില്ല. ഇപ്പോഴത്തെ പ്രായം 36 വയസും 297 ദിവസവും. എന്നിട്ടും എന്നാ ഒരു ഇതാ തലയുടെ ബാറ്റിങ്ങിന്.  ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പടുക്കൂറ്റന്‍ സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. 

22 പന്തില്‍ നിന്ന് അടിച്ചെടുത്തത് 51 റണ്‍സ്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പഴയകാല ധോണിയെ ഓര്‍മിക്കുന്ന ഒരു അത്യുഗ്രന്‍ ഇന്നിങ്‌സ്. 

ഇതില്‍ മൂന്ന് സിക്‌സും ന്യൂസിലന്‍ഡ് പേസര്‍ ട്രന്‍ഡ് ബൗള്‍ട്ടിനെതിരേ. അതിലൊന്ന് 108 മീറ്ററുകള്‍ക്ക് അപ്പുറമാണ് പോയിവീണത്. ഈ ഐപിഎല്ലില്‍ ഇതുവരെ ദൂരം കൂടിയ രണ്ടാമത്തെ സിക്‌സ്. അമിത് മിശ്രയ്‌ക്കെതിരേയും യുവപേസര്‍ ആവേഷ് ഖാനെതിരേയും ധോണി ഒരോ സിക്‌സ് വീതം നേടി.

ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ധോണി ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു'; ചെന്നൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പാട്ടി റായുഡു
ക്ഷമ വേണം, സമയമെടുക്കും! സഞ്ജുവിനെ പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്