'വയസ്സന്‍' പട അടിച്ചു തകര്‍ത്തു; ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍

By web deskFirst Published Apr 30, 2018, 9:34 PM IST
Highlights
  • മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ നേടിയത്.
  • മലയാളിയ താരം കെ.എം. ആസിഫിനെ ഉള്‍പ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.

പൂനെ: വാട്‌സണും ധോണിയും റായുഡുവും തകര്‍ത്താടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് 212 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ നേടിയത്.  ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ചെന്നൈയെ ബാറ്റിങ്ങിന് ക്ഷണിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ തിരൂമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണി (40 പന്തില്‍ 78) ഫാഫ് ഡു പ്ലെസി (33 പന്തില്‍ 33)യുടേയും പ്രകടനം. 

പവര്‍ പ്ലേയില്‍ ഇരുവരും അടിച്ചെടുത്തത് 56 റണ്‍സ്. ഡുപ്ലെസിസ് പുറത്താവുമ്പോല്‍ ഇരുവരും 103 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. റെയ്‌ന ഒരു റണ്ണുമായി പുറത്തായെങ്കിലും അമ്പാടി റായിഡു ( 24 പന്തില്‍ 41 ) ക്യാപ്റ്റന്‍ എം.എസ്. ധോണി (22 പന്തില്‍ 51) ചെന്നൈയെ മുന്നോട്ട് നയിച്ചു. അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. ജഡേജ പുറത്താവാതെ നിന്നു. 

നേരത്തെ മലയാളിയ താരം കെ.എം. ആസിഫിനെ ഉള്‍പ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്. ദീപക് ചാഹറിന് പകരമായിട്ടാണ് മലപ്പുറത്തുകാരനായ ആസിഫ് ടീമിലെത്തിയത്. ആസിഫ് ഉള്‍പ്പെടെ നാല് മാറങ്ങളാണ് ചെന്നൈ വരുത്തിയത്. കരണ്‍ ശര്‍മ, ഫാഫ് ഡു പ്ലെസിസ്, ലുങ്കി എന്‍ഗിഡി എന്നിവര്‍ ചെന്നൈ നിരയിലെത്തി. എന്നാല്‍ മാറ്റങ്ങളില്ലാതെയാണ് ഡെല്‍ഹി പൂനെയിലെത്തിയത്. ഇന്ന് വിജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പിന്തള്ളി ചെന്നൈയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. 

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും തമ്മിലുള്ള മത്സരം കൂടിയാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവനിരയെ ഒരുക്കുന്നത് പോണ്ടിങ്ങാണ്.
 

click me!