
നേപ്പിയര്‍: ഏകദിനങ്ങള്‍ മുഹമ്മദ് ഷമിക്ക് വഴങ്ങില്ലെന്നാണ് പൊതുവെ സംസാരം. ചുവന്ന പന്തുകളില്‍ പുറത്തെടുക്കുന്ന പ്രകടനം താരത്തിന് വെള്ള പന്തുകളില്‍ പുറത്തെടുക്കാന്‍ താരത്തിന് പലപ്പോഴും കഴിയാറില്ല. ഭുവനേശ്വര്‍, ജസ്പ്രീത് ബുംറ എന്നിവരെ പോലെ വ്യത്യസ്തമായ പന്തുകളും താരം എറിയാറില്ല. എന്നാല്‍ ഇന്ന് ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ പന്ത് അതി മനോഹരമായിരുന്നു. റൗണ്ട് ദ വിക്കറ്റില്‍ വന്ന ഷമി മണ്‍റോയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയ പന്ത് തിരിഞ്ഞ് ഉള്ളിലോട്ട് കയറി. മണ്‍റോയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!