
ഷിംല: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ 'വാഹന പ്രേമം' പ്രശസ്‌തമാണ്. തിരക്കുപിടിച്ച ക്രിക്കറ്റ് ജീവിതത്തിനിടയില്‍ വീണുകിട്ടിയ ഇടവേളയില്‍ അവധിക്കാലം ഷിംലയില്‍ ആഘോഷിക്കുമ്പോഴും ധോണിക്ക് ബൈക്ക് കൂട്ടായുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലുള്ള ധോണിയുടെ യാത്ര ആരാധകര്‍ പകര്‍ത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ 'ധോണിക്കറക്കം' വൈറലായി.
ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ കുടുംബസമേതമാണ് ധോണി അവധിക്കാലം ചിലവിടാനെത്തിയത്. ഓഗസ്റ്റ് 31വരെ സൂപ്പര്‍താരം ഷിംലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്‍റെ അതിഥി ആയതിനാല്‍ കനത്ത സുരക്ഷയാണ് ധോണിക്ക് ഹിമാചല്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഹിമാചല്‍പ്രദേശ് പൊലിസിന്‍റെ ലഹരിവിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായുള്ള പരസ്യചിത്രത്തില്‍ ധോണി അഭിനയിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 15 മുതല്‍ 28വരെ യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ധോണി കളിക്കളത്തില്‍ തിരിച്ചെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!