ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് കാരണം ഗുജറാത്ത് ടൈറ്റൻസിലെ ഐപിഎൽ അനുഭവ സമ്പത്താണെന്ന് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സ് പറഞ്ഞു. ഓക്ക്ലൻഡ് ടി20യിൽ 107 റൺസ് നേടിയ താരം പരമ്പരയിൽ 276 റൺസുമായി മുന്നിലാണ്.
ഓക്ക്ലന്‍ഡ്: 2026 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, ആ സമയത്ത് ലഭിച്ച അനുഭവ സമ്പത്താണ് ഇന്ത്യക്കെതിരായ നിലവിലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് കാരണമെന്ന് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സ്. ഓക്ക്ലന്‍ഡില്‍ നടന്ന നാലാം ടി20യില്‍ 107 റണ്‍സുമായി തിളങ്ങിയ ഫിലിപ്സിന്റെ മികവിലാണ് ന്യൂസിലന്‍ഡ് 87 റണ്‍സിന്റെ വന്‍ വിജയം സ്വന്തമാക്കിയത്. നിലവില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഫിലിപ്സാണ്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും അടക്കം 92 ശരാശരിയില്‍ 276 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്.
ഐപിഎല്‍ അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വെറും ആറ് മത്സരങ്ങളില്‍ മാത്രമാണ് ഫിലിപ്സ് കളിച്ചത്. 67 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അവിടുത്തെ പരിശീലന സൗകര്യങ്ങളും മികച്ച പരിശീലകരുടെ പിന്തുണയും തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചതായി 29കാരനായ താരം വ്യക്തമാക്കി. ''ഐപിഎല്ലില്‍ എട്ട് വിദേശ കളിക്കാരില്‍ നാല് പേര്‍ക്ക് മാത്രമേ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കൂ. അതുകൊണ്ടുതന്നെ അവിടെ അവസരങ്ങള്‍ എളുപ്പമല്ല. എന്നാല്‍ കളിക്കാന്‍ പറ്റിയില്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ആ അന്തരീക്ഷം സഹായിക്കും. ഗുജറാത്ത് ടൈറ്റന്‍സ് നല്കിയ ലോകോത്തര പരിശീലന സൗകര്യങ്ങളും മികച്ച കോച്ചുമാരുടെ പിന്തുണയും ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി.'' മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഫിലിപ്സ് പറഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗിനിറങ്ങിയ സമയത്ത് ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്നതിനെക്കുറിച്ചും ഫിലിപ്സ് വ്യക്തമാക്കി. നേരിയ പേശി വലിവ് അനുഭവപ്പെട്ടതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഫീല്‍ഡ് ചെയ്യാതിരുന്നതെന്ന് താരം പറഞ്ഞു.
ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ കൂറ്റന്‍ സ്കോര്‍ അനിവാര്യമായിരുന്നുവെന്നും, സഹതാരം മൈക്കല്‍ ബ്രേസ്വെല് അറ്റാക്കിങ് ബാറ്റിങ് പുറത്തെടുത്തപ്പോള്‍ മറുവശത്ത് നില്‍ക്കുന്നത് ആസ്വാദ്യകരമായിരുന്നുവെന്നും ഫിലിപ്സ് കൂട്ടിച്ചേര്‍ത്തു.





