കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇര്‍ഫാന്റെ മാന്ത്രിക സ്‌പെല്‍- വീഡിയോ

By Web TeamFirst Published Aug 26, 2018, 1:27 PM IST
Highlights
  •  സെന്റ്കിറ്റ് ആന്‍ഡ് പാട്രിയോട്‌സിനെതിരേ നാലോവര്‍ എറിഞ്ഞ ഇര്‍ഫാന്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം. വീഴ്ത്തിയത് രണ്ട് വിക്കറ്റ്. മൂന്ന് മെയ്ഡന്‍ ഓവറുകള്‍. ചുരുക്കത്തില്‍ 4-3-1-2.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഇര്‍ഫാന്‍. ട്വിന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌പെല്ലാണ് ബാര്‍ബഡോസ് ട്രിഡെന്റ്‌സിന് വേണ്ടി ഇര്‍ഫാന്‍ പൂര്‍ത്തിയാക്കിയത്. സെന്റ്കിറ്റ് ആന്‍ഡ് പാട്രിയോട്‌സിനെതിരേ നാലോവര്‍ എറിഞ്ഞ ഇര്‍ഫാന്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം. വീഴ്ത്തിയത് രണ്ട് വിക്കറ്റ്. മൂന്ന് മെയ്ഡന്‍ ഓവറുകള്‍. ചുരുക്കത്തില്‍ 4-3-1-2.

ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ മടക്കി അയച്ചു. അടുത്ത ഓവറില്‍ എവിന്‍ ലെവിസിന്റേയും വിക്കറ്റ് സ്വന്തമാക്കി. സ്‌പെല്ലിന്റെ അവസാന പന്തില്‍ റണ്‍ വിട്ടു കൊടുത്തില്ലായിരുന്നെങ്കില്‍ നാല് ഓവറും മെയ്ഡന്‍ ആക്കാമായിരുന്നു.

ഇര്‍ഫാന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും ബാര്‍ബഡോസിന് തോല്‍ക്കേണ്ടി വന്നു. ആറ് വിക്കറ്റിനായിരുന്നു സെന്റ് കിറ്റ്‌സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. സെന്റ് കിറ്റ്‌സ് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

What a performance from Mohammad Irfan to take the crown at match 16 of pic.twitter.com/U9ZGC8J5v2

— CPL T20 (@CPL)
click me!