വിനീഷ്യസ് പുലി തന്നെ; വണ്ടര്‍ ഗോളുമായി വണ്ടര്‍ കിഡ്- വീഡിയോ

Published : Sep 13, 2018, 09:55 PM ISTUpdated : Sep 19, 2018, 09:25 AM IST
വിനീഷ്യസ് പുലി തന്നെ; വണ്ടര്‍ ഗോളുമായി വണ്ടര്‍ കിഡ്- വീഡിയോ

Synopsis

റയലില്‍ ബ്രസീലിയന്‍ വണ്ടര്‍ കിഡിന്‍റെ വണ്ടര്‍ ഗോള്‍ കണ്ട് അന്തംവിട്ട് ഫുട്ബോള്‍ ആരാധകര്‍. തകര്‍പ്പന്‍ ഗോള്‍ കാണാം...

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ കൗമാര ബ്രസീലിയന്‍ സെന്‍സേഷന്‍ വിനീഷ്യസ് ജൂനിയര്‍ പരിശീലനത്തിനിടെ നേടിയ ഗോള്‍ ശ്രദ്ധേയമാകുന്നു. ഗോളിയെ കാഴ്‌ച്ചക്കാരനാക്കി ബൈസിക്കിള്‍ കിക്കിലൂടെ വിനീഷ്യസ് ഏവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു. മറ്റൊരു ബ്രസീലിയന്‍ താരമായ മാര്‍സലോ ചിപ്പ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത് നെഞ്ചിലെടുത്ത് തലയ്ക്ക് മുകളിലൂടെ പറത്തിയായിരുന്നു വിനീഷ്യസിന്‍റെ മാന്ത്രിക ഗോള്‍. 

നേരത്തെ അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോള്‍ നേടി വിനീഷ്യസ് ചര്‍ച്ചയായിരുന്നു. ഈ സീസണില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലെമെംഗോയില്‍ നിന്ന് 45 മില്യണ്‍ യൂറോയ്ക്കാണ് വിനീഷ്യസ് റയലിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ കൗമാര താരം ഇടംപിടിച്ചിട്ടുണ്ട്. ബ്രസീലിന്‍റെ ഭാവി വാഗ്ദാനമായാണ് ഈ പതിനെട്ടുകാരന്‍ വിലയിരുത്തപ്പെടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പിച്ച് ബാറ്റിംഗിന് അനുകൂലമായതല്ല, സഞ്ജു കളി മാറ്റിയതാണ്'; ആകാശ് ചോപ്രയെ തിരുത്തി സുരേഷ് റെയ്‌ന
'ഇതിനേക്കാള്‍ മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കും'; ആത്മവിശ്വാസം പകര്‍ന്ന് ആര്‍ അശ്വിന്‍