അടിച്ചുപറത്താന്‍ പന്ത് റെഡി; വീഡിയോ പങ്കുവെച്ച് ബിസിസിഐ; കൂടെ ഒരു ചോദ്യവും!

Published : Feb 05, 2019, 12:06 PM ISTUpdated : Feb 05, 2019, 12:19 PM IST
അടിച്ചുപറത്താന്‍ പന്ത് റെഡി; വീഡിയോ പങ്കുവെച്ച് ബിസിസിഐ; കൂടെ ഒരു ചോദ്യവും!

Synopsis

വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്‍പ് കഠിനപരിശ്രമങ്ങളിലാണ് യുവതാരം. ഇന്ത്യന്‍ ടീമിനൊപ്പം പന്ത് നെറ്റ്‌സില്‍ പരിശീലനം നടത്തി

വെല്ലിങ്‌ടണ്‍: ന്യുസീലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പന്ത് ടീമിലുണ്ട്. മടങ്ങിവരവ് മനോഹരമാക്കാന്‍ വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്‍പ് കഠിനപരിശ്രമങ്ങളിലാണ് യുവതാരം. ഇന്ത്യന്‍ ടീമിനൊപ്പം പന്ത് നെറ്റ്‌സില്‍ പരിശീലനം നടത്തി.

നെറ്റ്‌സില്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയായിരുന്നു പന്തിന്‍റെ പരിശീലനം. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ റിഷഭ് പന്ത് കളിച്ച ഒരു ഷോട്ടാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ സ്വിച്ച് ഹിറ്റ് ചെയ്യാനാണ് പന്ത് ശ്രമിക്കുന്നത്. ഈ ഷോട്ടിനെ എന്തു വിളിക്കുമെന്ന് ബിസിസിഐ ചോദിക്കുന്നു. 

കെവിന്‍ പീറ്റേര്‍സണും ഡേവിഡ് വാര്‍ണറും പലകുറി സ്വിച്ച് ഹിറ്റുകള്‍ പുറത്തെടുത്തിട്ടുണ്ട്. കിവികള്‍ക്കെതിരായ ഏകദിന പരമ്പര 4-1ന് വിജയിച്ചാണ് ഇന്ത്യ ടി20 പരമ്പരയ്ക്കിറങ്ങുന്നത്. വെല്ലിങ്ടണില്‍ നാളെയാണ് ആദ്യ ടി20. ഓക്‌ലന്‍ഡിലും ഹാമില്‍ട്ടണിലുമാണ് രണ്ടും മൂന്നും ടി20കള്‍ നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്